— ജോസ് ചാലയ്ക്കൽ —
മലമ്പുഴ :ഏറെ വിവാദങ്ങൾ ആയി നിന്നിരുന്ന ആൽമരം മുറിച്ചുമാറ്റാൻ തുടങ്ങി.ഞായർ ഉച്ചയോടു കൂടി മരത്തിൻറെ ചില്ലകൾ ഇറക്കി തുടങ്ങി പ്രധാന ജംഗ്ഷൻ ആയ മന്തക്കാട് ഈ ‘ ആൽമരം മരം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . ബാങ്ക്, വില്ലേജ് ഓഫീസ്, മുസ്ലീo പള്ളി, അക്ഷയ കേന്ദ്രം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും കടകളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നതിനാൽ ധാരാളം ജനങ്ങൾ വന്നു പോയിക്കൊണ്ടിരിക്കുന്ന പ്രധാന ജംഗ്ഷൻ ആണ് ഇത് .മാത്രമല്ല മലമ്പുഴ ഡാമിലേക്കു വരുന്ന വിനോദസഞ്ചാരികളുംഇവിടെ വാഹനം നിർത്തി കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട്.ഇവിടെ ബസ് കാത്തു നിൽക്കുന്നവരുടെ മേൽ കിളികളുടെ കാഷ്ടം വീണു വസ്ത്രങ്ങൾ അഴുക്കാവാറുണ്ട്.അവർ അടുത്ത കടകളിൽ നിന്നും വെള്ളം വാങ്ങി കഴുകി കളഞ്ഞോ തിരിച്ച് വീട്ടിൽ പോയി വൃത്തിയായി വരികയോ ആണ് ചെയ്യുന്നത്.
മാത്രമല്ല പരിസരത്തെ കടകളിലേക്ക് പക്ഷികളുടെ തൂലിലെ പൊടികൾ പറന്നു ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായിഈ പ്രദേശത്തെ കച്ചവടക്കാർ പറഞ്ഞു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും പോലും സാധിക്കുകയില്ല മഴക്കാലമായാൽ കിളി കാഷ്ഠങ്ങൾ നനഞ്ഞുകുതിർന്നു ഈ പ്രദേശത്താകെ ദുർഗന്ധം വമിക്കുന്ന സ്ഥിരം കാഴ്ചകൾ കാണാം.പല തവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.
ഒരുതവണ മരം മുറിക്കാൻ ശ്രമിച്ചെങ്കിലും പ്രകൃതിസ്നേഹികൾ വന്ന് അന്ന് തടയുകയായിരുന്നു എന്ന് പരിസരത്തെ കടക്കാർ പറഞ്ഞു ഒട്ടേറെ പരാതികൾക്കും പരിഭവങ്ങൾക്കും ഒടുവിലാണ ഇപ്പോൾ മരം മുറിച്ചു മാറ്റുന്നത് . ഇനി സ്വൈരമായി ഈ പ്രദേശത്തുകൂടെ നടക്കാനും നിൽക്കാനും കഴിയും എന്ന ആശ്വാസത്തിലാണ് ജനങ്ങൾ. മരച്ചില്ലകൾ മുറിച്ചതറിയാതെ അന്തിക്ക് വിശ്രമിക്കാനെത്തിയ പക്ഷികൾ തങ്ങൾ ഇരുന്നിരുന്ന കൊമ്പുകൾ കാണാതെ ഈ പ്രദേശത്ത് വട്ടമിട്ടു പറക്കുന്ന കാഴ്ച്ച മൃഗസ്നേഹികളെ ഏറെ ദു:ഖിപ്പിച്ചെങ്കിലും മറ്റ് മരങ്ങളിലേക്ക് അവർക്ക് ചേക്കേറാലോ എന്നാണ് ആശ്വാസമെന്ന് മൃഗസ്നേഹികൾ പറഞ്ഞു.