പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐക്ക് എതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
സമാധാന അന്തരീക്ഷം തകർക്കാനും കലാപ സാഹചര്യം ഉണ്ടാക്കാനും റിയാസുദ്ദീൻ ബോധപൂർവ്വം ശ്രമിച്ചു എന്നാണ് പരാതി. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ആയ റിയാസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഭീഷണി പ്രസംഗത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസുകാരും യൂത്ത് ലീഗുകാരും കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ല. ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിലേക്ക് കയറിവരും എന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടത്തിയ പ്രതിഷേധത്തിലാണ് സിപിഎം ജില്ല കമ്മറ്റി അംഗം കൂടിയായ റിയാസുദ്ദീൻ പ്രസംഗം നടത്തിയത്.
ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീൻ പ്രഖ്യാപിച്ചത്. പൊലീസിനോട് മാറിനിൽക്കാൻ പറയും. എന്നിട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കും, റിയാസുദ്ദീൻ പറഞ്ഞു.