കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ അപകടകരമാം വിധം യാത്ര നടത്തിയ ബസ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്.ഞെട്ടരക്കടവ് പാമ്ബ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. മനഃപൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.