പല്ലാവൂർ : മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന മഹാക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളും, നവീകരിച്ച സ്റ്റേജും ഉത്ഘാടനംചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ് രാധ, പഞ്ചായത്ത് അംഗം മനു പല്ലാവൂർ, ദേവസ്വം കമ്മീഷണർ കെ.സതീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ജിതേഷ് സ്വാഗതവും സ്റ്റാഫ് അംഗം മിനി നന്ദിയും പറഞ്ഞു.