നെന്മാറ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ അഭിവാദ്യമർപ്പിച്ച് നെന്മാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും, പൊതുയോഗവും നടത്തി.പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രബിതജയൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.സുരേഷ് അധ്യക്ഷത വഹിച്ചു.
മുൻ മണ്ഡലംപ്രസിഡൻ്റുമാരായ ആർ.വേലായുധൻ, പി.പി.ശിവപ്രസാദ്, സി.സി. സുനിൽ, ആർ.ചന്ദ്രൻ ,എൻ.സോമൻ, എ.രാധാകൃഷ്ണൻ ,എസ്.അമീർജാൻ, മഞ്ജുഷദിവാകൻ, ശ്രുതിരാജ്, എ.മോഹനൻ, വി.ഉണ്ണികൃഷ്ണൻ, വിനോദ്ചക്രായി,പ്രദീപ്,സജിൽകൽമൊക്ക്, എം.എം. ഹനീഫഎന്നിവർ സംസാരിച്ചു. വല്ലങ്ങിയിൽ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം നെന്മാറ ടൗണിലൂടെ ബസ്റ്റാൻറിൽ സമാപിച്ചു.