ജില്ലയില്‍ ഇതുവരെ 4077200 പേര്‍ക്ക് ഇരു ഡോസ് വാക്സിനുകളും ലഭ്യമായതായി ജില്ല മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു . ഇതോടെ 83.4 ശതമാനം പേര് ജില്ലയില്‍ ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചു. 9.4 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (precaution dose) വാക്സിനും ലഭ്യമായി. 18 വയസ്സിന് മുകളിലുള്ളവരില്‍ 100 ശതമാനം (2143187)പേര്‍ക്കും ഒന്നാം ഡോസ് വാക്സിന് ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒന്ന്, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരില്‍ 3635470 പേര് കോവിഷില്‍ഡും, 439065 പേര് കൊവാക്സിനും, 2665 പേര് സ്പുട്നിക് വിയുമാണ് സ്വീകരിച്ചത്.
18-44 വരെ പ്രായ പരിധിയിലുള്ള 1088327 പേരാണ് ജില്ലയിലുള്ളത്. ഇതില്‍ 99 ശതമാനം (1075495) ഒന്നാം ഡോസും, 77 ശതമാനം (827959) ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു.
45 -59 വരെ പ്രായപരിധിയിലുള്ള 618856 പേരാണ് ജില്ലയിലുള്ളത്. ഇതില്‍ 88 ശതമാനം (545982)ആളുകള്‍ ഒന്നാം ഡോസും, 89 ശതമാനം(486060) പേര് ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു.
60 ന് മുകളില്‍ പ്രായമുള്ള 433078 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 101 ശതമാനം (438946)പേര് ഒന്നാം ഡോസും,90 ശതമാനം (395233)പേര് ഒന്ന്,രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.