പാലക്കാട്:
ദേശീയതലത്തിൽ ബിജെപി ക്കെതിരെ പ്രാദേശിക കക്ഷികളെ യോജിപ്പിച്ച് മതേതര ബദൽ രൂപപ്പെടുത്തുന്നതിൽ എൻ.സി.പി.യുടെ പ്രസക്തി വർധിച്ചുവരികയാണെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി പറഞ്ഞു. കുളവൻ മുക്ക് ജംഗ്ഷനിൽ എൻ.സി.പി. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. എൻ.സി.പി. മണ്ഡലം പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ചു.എൻ.സി.പി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ ഒട്ടൂർ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി,ജില്ലാ സെക്രട്ടറി മാരായ അഡ്വ. മുഹമ്മദ് റാഫി, യുവജന ക്ഷേമ ബോർഡ് മെമ്പറും എൻ.സി.പി. ജില്ലാ സെക്രട്ടറിയുമായ ഷെനിൻ മന്ദിറാട് എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി ബാലസുബ്രമണിയൻ എൻ.കെ.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് താച്ചാമൂച്ചി,മണ്ഡലം ഭാരവാഹികൾ ആയ നജീബ് കളപ്പെട്ടി,മൃദുൽ പ്രേ. ബൈജു.സി, ആസാദ് കരപ്പാടം,പ്രതീഷ് കളപ്പെട്ടി മോഹൻദാസ്,മഹേഷ് എന്നിവർ സംസാരിച്ചു