.
പല്ലശ്ശന. കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച വഴിപാട് കൗണ്ടർ ഭക്തജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു. ക്ഷേത്രസംരക്ഷണക്കമ്മിറ്റി ഭാരവാഹികളായ ആർ. കണ്ണദാസ്, പി.എസ്.ഉണ്ണികൃഷ്ണൻ. ഡി.വിനോദ്, കെ.വിജയൻ എന്നിവർ നേതൃത്വം വഹിച്ചു. ക്ഷേത്രത്തിൽ നെന്മാറ ബ്രാഹ്മണസഭയുടെ ആഭിമുഖ്യത്തിൽ ലക്ഷാർച്ചനയും, തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.