അട്ടപ്പാടി മധുകേസിൽ പതിനൊന്നാം സാക്ഷി കൂറ് മാറി
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രൻ ആണ് കൂറ് മാറിയത്. ഇതോടെ രണ്ടു പ്രോസികൂഷ്യൻ സാക്ഷികൾ കൂറുമാറി. മജിസ്ട്രേറ്റിനു കൊടുത്ത മൊഴിയും മാറ്റി. പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നൽകിയത് എന്ന് ചന്ദ്രൻ ഇന്ന് കോടതിയിൽ പറഞ്ഞു.
ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറ് മാറിയിരുന്നു. പൊലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയത് എന്നാണ് ഉണ്ണിക്കൃഷ്ണനും ഇന്നലെ കേടതിയിൽ പറഞ്ഞത്.