പാലക്കാട്:
മലബാർ സിമന്റ്സ് അഴിമതിക്കേസ്
പ്രതികളെ കുറ്റവിമുക്തരാക്കി ശശീന്ദ്രൻ കേസ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്നു o
കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിച്ച് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാർ സർക്കാർ ആത്മാർത്ഥത കാണിക്കണമെന്നും
ശശീന്ദ്രൻ കേസ് ആക്‌ഷൻ കൗൺസിൽ
സർക്കാരിനോട് ആവശ്യപ്പെട്ടു.
മലബാർ സിമന്റ്സ് വിജിലൻസ് കേസുകളിൽ സത്യസന്ധമായി മൊഴി നൽകിയതിന്റെ പേരിൽ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും മക്കളും 2011 ജനുവരി 24 ന് കഞ്ചിക്കോട് കുരുട്ടിക്കാട്ടിൽ വച്ച് കൊ ല്ലപ്പെട്ട കേസിലെയും മലബാർ സിമന്റ്സ് അഴിമതി കേസുകളിലേയും പ്രതികളെ കുറ്റവിമുക്തരാക്കി കേസുകൾ അട്ടിമറിക്കാൻ ഒത്താശ ചെയ്യുന്നതിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് ശശീ ന്ദ്രൻപതിനൊന്നാം അനുസ്മരണ യോഗത്തിൽ ആക് ഷൻ കൗൺസിൽ സർക്കാരിനോട്ആവശ്യപ്പെട്ടു.
ശശീന്ദ്രനും മക്കളും കൊല്ലപ്പെടുന്നതിനിടയാക്കിയ 15 വർഷത്തിലധികം പഴക്കമുള്ള മലബാർ സിമന്റ് സ് അഴിമതിക്കേസുകൾ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റവിചാരണ നടക്കുന്ന ഘട്ടത്തിൽ തുടരന്വേഷണത്തിനു വിട്ട സർക്കാർ നടപടി രാഷ്ട്രീയക്കാരടക്കമുള്ള കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. അതിലൂടെ മുൻ ചീഫ് സെക്രട്ടറിയും ഐ.എ.എസ്സ് ഉദ്യോഗസ്ഥനും കമ്പനി എം.ഡിയുമായിരുന്ന ജോൺ മത്തായിയെയും ശശീന്ദ്രൻ കേസിൽ സി.ബി.ഐ. പ്രതിചേർത്തിട്ടുള്ള വിവാദവ്യവസായി വി.എം.രാധാകൃഷനെയും മറ്റു പ്രതികളെയും രക്ഷപ്പെടുത്താനുള സർക്കാറിന്റെ ആസൂത്രിത നീക്കമാണ്.
സർക്കാർ സ്ഥാപനത്തിലെ അഴിമതിക്കെതിരെ പോരാടി ഉന്മൂലനം ചെയ്യപ്പെട്ട ഇരയായ ശശീന്ദ്രന്റെ കുടുംബത്തോടൊപ്പം നിൽക്കാതെ അഴിമതിക്ക് കൂട്ടുനിൽക്കുന്ന വേട്ടക്കാരോടൊപ്പമാണ് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ നിൽക്കുന്നത്. വി.എം.രാധാകൃഷ്ണന്റെ ബിസിനസ് താൽപ്പര്യങ്ങൾ ഹനിക്കും വിധം ജില്ലയിലെ സി.പി.എം നേതാക്കളും പ്രവർത്തകരും ശശീന്ദ്രന്റെ കൊലപാതകവും മലബാർ സിമന്റ്സ് അഴിമതിയുമായും ബന്ധപ്പെട്ട സമര പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല എന്ന് കൊല്ലപ്പെട്ട സമയത്ത് സി.പി.എം സംസ്ഥാന ഘടകം മുന്നറിയിപ്പു നൽകിയിരുന്നു. അന്വേഷണ ഭാഗമായി കോടതിയിൽ സമർപ്പിച്ച 164 പ്രസ്ഥാവനയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട് . ഇതു ശരിവക്കും പ്രകാരമാണ് പിണറായി സർക്കാർ വിജിലൻസ് കേസുകളിൽ ഇപ്പോൾ തീരുമാനം പ്രതികൾക്ക് അനുകൂലമായി തീരുമാനങ്ങൾഎടുക്കുന്നത്. ചിന്താ വാരികയിൽ മുമ്പ് പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ വിവാദവ്യവസായി വി.എം.രാധാകൃഷ്ണനെ ന്യായീകരിച്ച് ലേഖനവും എഴുതിയിട്ടുണ്ട്.
മലബാർ സിമന്റ്സ് അഴിമതിയെക്കുറിച്ച് വി.എസ്. അച്ച്യുതാനന്ദൻ സർക്കാർ അന്വേഷണത്തിന്ഉത്തരവിട്ട് നടത്തിയ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ പ്രതികളെ രക്ഷപ്പെടുത്താനാണ് വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിയും വിജിലൻസ് ഡയറക്ടറും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടറും ചേർന്ന് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി തൃശൂർ വിജിലൻസ് കോടതിയിൽ വിചാരണ നടക്കുന്ന വിജിലൻസ് കേസിൽ മേൽ പ്രതികളെ രക്ഷപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തിൽ യാതൊരു പുതിയ സംഭവ വികാസങ്ങളുമി ല്ലാതിരുന്നിട്ടും പഴയ കേസുകൾ തുടരന്വേഷണത്തിന് അതീവ രഹസ്യമായി സർക്കാർ ഉത്തരവിട്ടിട്ടുള്ളത്. ഇത് അപലപനീയമാണ്. പ്രതികളെ സഹായിക്കും വിധം നിയമോപദേശം നൽകുന്ന അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ കെ.ഡി.ബാബുവിനെ നീക്കം ചെയ്യണമെന്ന പ്രമേയവും ആക്‌ഷൻ കൗൺസിൽ പാസാക്കി.
ശശീന്ദ്രന്റെയും മക്കളുടെ യുംകൊലപാതക കാര്യങ്ങൾ സി.ബി.ഐ വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്നും ശശീന്ദന്റെയും മക്കളുടെയും കൊലപാതകത്തിന് ഉത്തരവാദിയായ വി..എം.രാധാകൃഷ്ണനെതിരെ സുപ്രീം കോടതി വിധിപ്രകാരം കൊലപാതക കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യണം എന്നും ആവശ്യപ്പെട്ട് ശരീന്ദ്രന്റെ സഹോദരൻ ഡോ. വി.സ നൽകുമാർ കുമാർ 2015 ൽ ഫയൽ ചെയ്ത കേസ് സി.ബി.ഐ വക്കീലന്മാരെ ഇടക്കിടെ മാറ്റി കേസ് പഠിക്കാനെന്ന പേരിൽ അന്തിമ തീർപ്പുകൽപ്പിക്കുതുവൈകിപ്പിക്കുന്നതിൽ ചില ഉന്നതതല രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നും യോഗം ആരോപിച്ചു.
ഇനിയും കാലതാമസം വരുത്താതെ ശശീന്ദ്രൻ കൊലപാതക കേസും മലബാർ സിമന്റ് അഴിമതി കേസുകളും തീർപ്പുകൽപ്പിക്കണമെന്നും ശശീന്ദ്രൻ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ശശീന്ദന്റെയും മക്കളുടെയും കൊലപാതകത്തിന്റെ പതിനൊന്നാം അനുസ്മരണ സമ്മേളനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ശിവരാജൻ അധ്യക്ഷതവഹിച്ചു.
ആക്‌ഷൻ കൗൺസിൽ ചെയർമാനും മനഷ്യാവകാശ പ്രവർത്തകനുമായ ജോയ് കൈതാരത്ത്, ശശീന്ദ്രന്റെ സഹോദരന്മാരായ ഡോ.വി.സനൽകുമാർ , വി.രവീന്ദ്രൻ ,സുചേതസ് മഹസ്ഥിത, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ.മുരളീധരൻ , ഷീജ, കൃഷ്ണൻ കുട്ടി, അജിത്ത്, റെയ്മന്റ് ആന്റണി, മാത്യു കല്ലടിക്കോട്, നിജാമുദീർ എന്നിവർ കോവിഡ് പ്രട്ടോ ക്കോൾ പ്രകാരം നടത്തിയ ശശീന്ദ്രൻ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.