ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു.
നെന്മാറ. കേരളാ സർക്കാരിന്റെ ലഹരി വിമുക്ത കേരളം കാമ്പെയിനിൻ്റെ ഭാഗമായി 21/10/22 ന് നെന്മാറ ജനമൈത്രി പോലീസിന്റെയും നെന്മാറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, എൻ സി സി, എൻ എസ് എസ്, ജെ ആർ സി, ആൻ്റി നാർക്കോട്ടിക് ക്ലബ്ബ്, വിമുക്ത ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും, ലഹരി വിരുദ്ധ സന്ദേശമായി ഫ്ലാഷ് മോബ്, സമൂഹ ചിത്രരചന തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. നെന്മാറ എ.എസ്.ഐ സുശീല ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ പി ടി എ പ്രസിഡണ്ട് സി.ബി.രവീന്ദ്രൻ റാലി ഫ്ലാഗ്ഓഫ് ചെയ്തു. നെന്മാറ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സമൂഹചിത്രരചനയുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചിത്രകലാ അദ്ധ്യാപകനുമായ ശാന്തൻമാസ്റ്റർ നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീജഹരിദാസ്, പ്രിൻസിപ്പാൾ എം.പി.ശൈലജ. ഹെഡ്മിസ്ട്രസ് കെ.മിനി , എൻ സി സി ഓഫീസർ പ്രമീള , എസ് പി സി ഓ ബാബുരാജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.മുരളീധരൻ , വി മുക്തി ക്ലബ്ബ് കോർഡിനേറ്റർ സി.എസ്.പ്രവീൺ, ജെ ആർ സി കോർഡിനേറ്റർ ശ്രീവിദ്യ പി ടി എ അംഗങ്ങൾ, മറ്റ്അദ്ധ്യാപകർ,, ജനമൈത്രി ബീറ്റ് ഓഫീസർമാർ തുടങ്ങി 240 ൽ അധികം വിദ്യാർത്ഥികളും പ്രസ്തുത പരിപാടികളിൽ പങ്കെടുത്തു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)