എന്തിനാണ് പ്രഭാതനടക്കാനിറങ്ങിയതെന്ന പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി. സിപിഐഎം പാലക്കാട് ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവര്‍ക്കു നേരെ ആനയുടെ ആക്രമണമുണ്ടായത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ടുപേരെ വിരട്ടിയോടിച്ച ആന പിന്നിലുണ്ടായിരുന്ന ശിവരാമനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃഷ്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. .










