ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ;എ. തങ്കപ്പൻ
100-ാം ജന്മ ദിനം ആഘോഷിച്ചു
ഹെൻ്റ്റി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്
കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ പുഷ്പാർച്ചന
പാലക്കാട് : രാഷ്ട്രീയ നേതാവിനപ്പുറം ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരനായിരുന്നുവെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ. തങ്കപ്പൻ അനുസ്മരിച്ചു. കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ ഹെൻ്റ്റി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിക്കു രണ്ടു ജനറൽ സെക്രട്ടറിമാർ മാത്രമുണ്ടായിരുന്ന ഇന്ദിര ഗാന്ധിയുടെ കാലത്ത് മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മക്കൊപ്പം ഹെൻ്റ്റി ഓസ്റ്റിനായിരുന്നു സ്ഥാനത്ത്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം,കേന്ദ്ര മന്ത്രി, പോർച്ചുഗൽ അംബാസഡർ , പിന്നോക്ക വിഭാഗ കമ്മിഷൻ അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ഹെൻ്റ്റി ഓസ്റ്റിൻ്റെ വീക്ഷണങ്ങളും പ്രവർത്തനങ്ങളും പിന്നോക്കകാരുടെ ജീവിതത്തിന് വെളിച്ചം നൽകിയെന്നും എ. തങ്കപ്പൻ അനുസ്മരിച്ചു. ജില്ലാ ചെയർമാൻ ആർ.എൻ.വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് പുതുശ്ശേരി, ഒ.ബി.സി.ഡിപ്പാർട്ട്മെൻ്റ്
ജില്ലാ സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ,
ബ്ലോക്ക് ചെയർമാന്മാരായ സുഭാഷ് പുത്തൻപുര, കെ.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.