ഒലവക്കോട് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ദമ്ബതികള്‍ പിടിയില്‍.
മയക്ക് മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആർ.പി.എഫും സംയുക്തമായാണ് പരിശോധന നടത്തിയത്.
അതേസമയം പരിശോധനയില്‍ ഒലവക്കോട് താണാവ് റെയില്‍വേ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് ദമ്ബതികളെ പൊലീസ് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 9.341 കിലോഗ്രാം കഞ്ചാവുമായി 38കാരനായ മസാദുല്‍ ഇസ്ലാം, 36കാരി റിന ബിബി എന്നിവർ പിടിയിലായത്