തണലിടം” വിദ്യാർത്ഥികൾക്കുള്ള വിശ്രമമുറി ഉത്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)
നെന്മാറ. നെന്മാറ നിയോജകമണ്ഡലത്തിലെ 11 സ്കൂളുകളിൽ 2020-21വർഷത്തെ എംഎൽഎ. ഫണ്ടിൽ നിന്നും ഒരു കോടി നാല്പതു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച 14 വിശ്രമമുറികളിൽ രണ്ടെണ്ണത്തിൻ്റെ ഉത്ഘാടനം നെന്മാറ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.
നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി “മേന്മ” എം എൽ എ. മെറിറ്റ് അവാർഡ് വിതരണവും ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.
നെന്മാറ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും +2ൽ സമ്പൂർണ്ണ എ പ്ലസ് നേടിയ 468 കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
1200ൽ 1200മാർക്ക് നേടിയ നെന്മാറ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിജയിച്ച അഫ്ര.എച്ച്, നെന്മാറ ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ അഹല്യ.K എന്നിവരും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. മലയാളത്തിൽ രണ്ടാം റാങ്ക് നേടിയ ദിവ്യ.ആർ എന്നിവരും നാടിന്റെ യശസ്സുയർത്തിയവരാണെന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് എംഎൽഎ. കെ.ബാബു. അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യ അതിഥിയായിരുന്ന പാലക്കാട് ജില്ലാ കളക്ടർ ഡോക്ടർ ചിത്ര. ഐ.എ.എസ്
സിവിൽ സർവ്വീസിൻ്റെ അടിസ്ഥാനവശങ്ങളെക്കുറിച്ചും, എലവഞ്ചേരി പഞ്ചായത്തിലെ സേവനതത്പരരായ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന ഉദ്യോഗാർഥികൾ നാടിന് മാതൃകയാണെന്നും പറഞ്ഞു.
നെന്മാറ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും, ബ്ലോക്ക്പഞ്ചായത്തുകളിൽ നിന്നും പ്രതിനിധികൾ ഉൾപ്പെടെ രക്ഷിതാക്കൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് സുദേവൻ നെന്മാറ സ്വാഗതവും, ഹെഡ്മാസ്റ്റർ. കെ.എസ്. വേലായുധൻ മാസ്റ്റർ നന്ദിയും പറഞ്ഞു.