നാളെ (മെയ് 12) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
നാളെ (മെയ് 12) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധന കേന്ദ്രങ്ങൾ
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- കാവശ്ശേരി, കഴനി – ചുങ്കം ശ്രീവത്സം ഓഡിറ്റോറിയം
- വാളയാർ മലബാർ സിമൻറ്സ്
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 11 വരെ 260960 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് 11 വരെ 260960 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ ഏപ്രില്‍ 01 – മെയ് 11 വരെയുള്ള പരിശോധനയിൽ
54443 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 11 ന് 2959 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 30914 (ഏപ്രില്‍ 01 – മെയ് 11) പേര് രോഗമുക്തി നേടി. ജില്ലയിലെ (മെയ് 11) ടെസ്റ്റ് പോസിറ്റിവിറ്റി 29.4 ശതമാനമാണ്.
ഇന്ന് (മെയ് 11) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- വടവന്നൂർ കുടുംബാരോഗ്യ കേന്ദ്രം
- കുനിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്