*ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് എട്ട് വരെ 233556 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് ഏഴ് വരെ 233556 പേരില്‍ . ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി.ഇതിൽ ഏപ്രില്‍ 01 – മെയ് 08 വരെയുള്ള പരിശോധനയിൽ
46306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് എട്ടിന് 3216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 20434 (ഏപ്രില്‍ 01 – മെയ് 08) പേര് രോഗമുക്തി നേടി. ജില്ലയിലെ (മെയ് 08) ടെസ്റ്റ് പോസിറ്റിവിറ്റി 30.55 ശതമാനമാണ്.
ഇന്ന് (മെയ് 08) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- ചളവറ യു പി സ്കൂൾ
- കുലുക്കല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം (തത്തനംപുള്ളി)
നാളെ (മെയ് 09) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
നാളെ (മെയ് 09) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- പാലക്കാട് നഗരസഭ
- പാലക്കാട് കോട്ടമൈതാനം
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്