സംസ്ഥാനത്ത് അസഹനീയ ചൂട് തുിടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവുമധികം ചൂട് റെക്കോർഡ് ചെയ്തത് പാലക്കാടാണ്.
38 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് അനുഭവപ്പെടുന്ന ചൂട്. ഈ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.
ജോലി സമയം പുനക്രമീകരിച്ച ലേബർ കമ്മിഷണറുടെ ഉത്തരവ് കൃത്യമായി പാലിക്കണം. വെയിലത്തിറങ്ങുമ്ബോള്‍ കുട, തൊപ്പി, ടവ്വല്‍ മുതലായവ ഉപയോഗിക്കുക. പുറത്തിറങ്ങുമ്ബോള്‍ കയ്യില്‍ വെള്ളം കരുതുക. ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. കഴിവതും ഇളം നിറമുള്ള പരുത്തി വസ്തങ്ങള്‍ ഉപയോഗിക്കണം.