പാലക്കാട് : കുട്ടികളുടെ കുടുംബ സാഹചര്യങ്ങളും, വ്യക്തിഗത പരിമിതികളും മനസ്സിലാക്കികൊണ്ടുള്ള അധ്യാപനം മാത്രമേ ഫലം കാണുക്കയുള്ളൂ എന്ന് എം ഇ എസ് സംസ്ഥാന സെക്രട്ടറി എസ്.എം.എസ്. മുജീബ് റഹ്മാൻ പറഞ്ഞു.
പാലക്കാട് എം ഇ എസ് വനിതാ കോളേജ് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലന പരിപാടി – “ക്രാഫ്റ്റിംഗ് ദി പാത്ത്” ൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ഇ എസ് താലൂക്ക് പ്രസിഡന്റ് എസ് നസീർ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി വിദ്യാഭ്യാസ വിചക്ഷക എം.എം.ലീല, പരിശീലകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.എസ്. ഇസ്ഹാഖ്, എസ്.എം.എസ് മുജീബ് റഹ്മാൻ എന്നിവർ ക്ലാസുകൾ നയിച്ചു.
എം ഇ എസ് ജില്ലാ സെക്രട്ടറി എ. സൈദ് താജുദ്ധീൻ, ട്രഷറർ കെ പി അക്ബർ, കോളേജ് മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, വൈസ് ചെയർമാൻ എ ഷെരിഫ്, പ്രിൻസിപ്പൽ വി സൗമ്യ, സി ആർ ഗഫൂർ, ടി എം നസീർ ഹുസൈൻ, എ ഐശ്വര്യ, വി സുധർമ, ഹർഷ കെ എന്നിവർ പ്രസംഗിച്ചു.