ഏതാണ്ട് ഒരു നൂറ്റാണ്ട് നീണ്ടു നിന്നിരുന്നു സ്വാതന്ത്ര്യ സമ്പാദനത്തിനു വേണ്ടിയുള്ള ഇന്ത്യക്കാരന്റെ പ്രയത്നം ആദ്യം പതുക്കെ മിതസ്വരത്തിൽ തുടങ്ങി പിന്നീട് നാടെങ്ങും കത്തി പടർത്തു. ഒരു നൂറ്റാണ് പിന്നിട്ട ഐതിഹാസിക മഹാത്യാഗത്തിൻറ നാഴികകല്ലുകൾ പിന്നിടുമ്പോൾ അതിന് സാരഥ്യം വഹിച്ച മഹത് വെക്തിത്വമാണ് മഹാത്മാ ഗാന്ധിയുടെത്.
പ്രതികരണ ശേഷിയും ആത്മവീര്യവും ചോർന്നു പോയ സമൂഹത്തിൽ അരക്ഷിതാവസ്തയും ഭരണകൂടത്തിന്റെ സേഛാതിപത്യവും വളരുമെന്ന് ഗാന്ധിജി നമ്മെ പഠിപ്പിച്ചതാണ് . അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാംസ്കാരത്തിൽ ലോക നിലവാരം വരെ ഉയർന്ന രാജ്യത്തെ ജനതക്ക് പ്രതികരണ ശേഷിയില്ലാത്തത് ഗൗരവപൂർവം കാണേണ്ടതാണ് . ഗാന്ധിജിയെ സ്മരിക്കുമ്പോൾ അതാണ് ബോധ്യമാവുക.