കളളില്‍ നടത്തിയ രാസ പരിശോധനയില്‍ കഫ് സിറപ്പ് കലർത്തിയതായി കണ്ടെത്തല്‍. 2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളില്‍ നിന്നും ശേഖരിച്ച സാമ്ബിളിന്റെ രാസ പരിശോധന ഫലമാണ് ഞെട്ടിപ്പിക്കുന്നത്.
കുറ്റിപ്പള്ളത്തെ TS അൻപത്തിയൊമ്ബതാം നമ്ബർ ഷാപ്പില്‍ നിന്നും വണ്ണാമടയിലെ TS മുപ്പത്തിയാറാം നമ്ബർ ഷാപ്പില്‍ നിന്നും ശേഖരിച്ച സാമ്ബിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ന്യൂസ് മലയാളം എക്സ്ക്ലൂസീവ്.
കൊച്ചിയിലെ രാസ പരിശോധനാ ലാബിലാണ് കളളിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലഹരി കൂട്ടുന്നതിന് കളളില്‍ കഫ് സിറപ്പ് ചേർത്തതാണോയെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമെ മാനസികാരോഗ്യ ചികിത്സക്കായും മറ്റും ഉപയോഗിക്കുന്ന ഡയസെപാമിന്റെ സാന്നിധ്യവും കണ്ടെത്തി.