പാലക്കാട് മുന്നോട്ട് സംഘടനയുടെ ഈ വർഷത്തെ ‘മാൻ ഓഫ് സർവീസ് ‘അവാർഡ് ഏഷ്യാനെറ്റിലെ പി. ആർ. സുനിലിന്. കഴിഞ്ഞ 16 വർഷമായി ഡൽഹിയിൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നു. ടീവി റിപ്പോർട്ടർ എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനത്തിനാണ് പുരസ്കാരം നൽകുന്നത്. പതിനായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പ്രൊഫ. സരസ്വതി, പ്രൊഫ. മുരളി, ഡോ. അനുവറുദ്ധീൻ, പി. വിജയൻ എന്നിവരടങ്ങുന്ന സമിതി ആണ് അവാർഡിനായി സുനിലിനെ തീരഞ്ഞെടുത്തത്.