വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ഹേമാംബിക നഗര്‍ പൊലീസ് പറഞ്ഞു. കുന്നംപാറയിലെ കാളിയംപറമ്പ് വീട്ടില്‍ രാജഗോപാലന്‍ (84), ഭാര്യ ലീലാവതി (76) എന്നിവരെയാണ് അകേത്തത്തറയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ഈ വീട്ടില്‍ ഇവര്‍ രണ്ട് പേര് മാത്രമാണ് താമസിച്ചിരുന്നത്. കോയമ്പത്തൂരിലുള്ള മകന് മൂന്ന് ദിവസമായി പലതവണ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാതായേതാടെ ബുധനാഴ്ച അകത്തെത്തറയിലെ സുഹൃത്തിനെ വിളിച്ച് കാര്യമറിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി പലവട്ടം വിളിച്ചപ്പോഴും വീട്ടില്‍ നിന്നും പ്രതികരണം ഉണ്ടായില്ല. വീടിെൻറ പുറകിലെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരും വീട്ടിനകത്ത് മരിച്ച് കിടക്കുന്നതായി കണ്ടത്