അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത അധ്യാപക സമിതി
പാലക്കാട്:അധ്യാപകരെയും ജീവനക്കാരെയും ശത്രുക്കളായി കാണുന്ന ഇടത് സർക്കാർ നയം തിരുത്തണമെന്നും അധ്യാപക ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും സംയുക്ത അധ്യാപക സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടത്തും.ഓൺലൈനായി ചേർന്ന യോഗം സംസ്ഥാന ചെയർമാൻ വി.കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ ബി.സുനിൽകുമാർ അധ്യക്ഷനായി.സംസ്ഥാന കൺവീനർ കരീം പടുകുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ആർ.രാജീവൻ, സി.എം.മാത്യു,വി.എ.എം.യൂസഫ്,എൻ.ജയപ്രകാശ്,കെ.എം.രൺധീർ,പി.മുഹമ്മദ് അഷ്റഫ്, കെ.കെ.നജ്മുദ്ദീൻ,നാസർ തേളത്ത്,ഹംസ അൻസാരി, എം.വിജയരാഘവൻ,എൻ.അബ്ദുൾനാസർ, കെ.ഗോവിന്ദൻകുട്ടി,ഷാജി എസ്.തെക്കേതിൽ,സിദ്ദീഖ് പാറോക്കോട് പ്രസംഗിച്ചു. ഭാരവാഹികളായി ഷാജി എസ്. തെക്കേതിൽ(ചെയർമാൻ),എ.എസ്.സുരഷ്കുമാർ,എം.പി.സാദിഖ് (വൈസ്ചെയർമാൻമാർ),സിദ്ദീഖ് പാറോക്കോട് (കൺവീനർ),ഹംസ അൻസാരി(ജോ.കൺവീനർ) പി.ഭാസ്കരൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കെ.പി.എസ്.ടി.എ,കെ.എസ്.ടി.യു,കെ.എ.ടി.എഫ്,കെ.എ.ടി.എ,കെ.പി.എസ്.എച്ച്.എ,കെ.പി.ടി.എഫ്,ഹയർ സെക്കൻ്ററി അധ്യാപക സംഘടനകളായ എ.എച്ച്.എസ്.ടി.എ,കെ.എച്ച്.എസ്.ടി.യു,എച്ച്.എസ്.എസ്.ടി.എ, കെ.എ.എച്ച്.എസ്.ടി.എ തുടങ്ങിയവയുടെ പൊതുവേദിയാണ് സംയുക്ത അധ്യാപക സമിതി.
Sidheek Parokkod (Convener)9447743117
Photo:സംയുക്ത അധ്യാപക സമിതി ജില്ലാ ഭാരവാഹികൾ: ഷാജി എസ്.തെക്കേതിൽ(ചെയർമാൻ),
സിദ്ദീഖ് പാറോക്കോട് (കൺവീനർ)