പാലക്കാട്: ഫ്രറ്റേണിറ്റിയുടെ മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്ലസ്,ഡിഗ്രി സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ കലക്ടറേറ്റ് പടിക്കൽ തടഞ്ഞ് ജയിൽവാസമനുഭവിച്ച പ്രവർത്തകർക്ക് മണ്ഡലങ്ങളിലും പ്രാദേശിക തലങ്ങളിലും ഗംഭീര സ്വീകരണം നൽകി. പാലക്കാട്,പട്ടാമ്പി,പുലാപ്പറ്റ എന്നിവിടങ്ങളിലാണ് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി പരിപാടികൾ നടത്തിയത്.പി.എസ് അബൂഫൈസൽ, എം.സുലൈമാൻ, കെ.സി നാസർ,റഷാദ് പുതുനഗരം,കെ.എം സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു.നേരത്തെ ജാമ്യം കിട്ടി പുറത്തിറങ്ങിയ സമയത്ത് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ആലത്തൂർ ടൗണിൽ വൻ വരവേൽപ്പാണ് സമര പോരാളികൾക്ക് നൽകിയിരുന്നത്.
ജില്ലയിൽ പ്ലസ് വണ്ണിന് പഠിക്കാൻ 20,000 ത്തോളം വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ രംഗത്ത് അവസരങ്ങളില്ലെന്നും ഡിഗ്രിക്ക് പഠിക്കാൻ 2 മണ്ഡലങ്ങളിൽ ഗവ/ എയ്ഡഡ് ആർട്സ് ആൻ്റ് സയൻസ് കോളേജുകൾ പോലുമില്ലാത്ത അവസ്ഥയാണെന്നും ഭരണകൂട വിവേചനത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫോട്ടോ:മലബാർ വിദ്യാഭ്യാസ അവകാശ സമര പോരാളികൾക്ക് പാലക്കാട് മണ്ഡലം നൽകിയ സ്വീകരണത്തിൽ നിന്ന്.










