നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.
പാലക്കാട്: കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീക്ഷണിയായ തെരുവുമാടുകളെ പിടിച്ചുകെട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. മാടുകളുടെ ഉടമകൾ കറവകഴിഞ്ഞാൽ അഴിച്ചുവിടുന്നു. അവ നഗരത്തിൽ അലഞ്ഞു തിരിഞ്ഞുഅപകടങ്ങൾ ഉണ്ടാക്കുന്നു.
അലഞ്ഞു തിരിയുന്ന മാടുകളെ പിടിച്ചു കെട്ടാൻ നഗരസഭ നടപടിയെടുത്തിരുന്നെങ്കിലും പിഴയൊടുക്കേണ്ടി വരുന്ന മാടു ട മ ക ളിൽ പലരും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരായ തിനാൽ വിട്ടുകൊടുക്കാൻ ശുപാർശ ചെയ്യേണ്ടതായ ഗതികേട് പല കൗൺസിലർമാർക്കും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ ഈ ഉദ്യമത്തിൽ നിന്നും പിൻതിരിയുകയാണ് അന്നത്തെ ഭരണ സമിതി ചെയ്തത്.പുതിയ ഭരണസമിതി ഈ വിഷയത്തിൽ മുഖം നോക്കാതെ ശക്തമായ നിലപാടെടുക്കും എന്ന വിശ്വാസത്തിലാണ് ജനങ്ങൾ.