നാട്ടുകാർ അപകടസൂചന വെച്ചു.
മലമ്പുഴ: വാട്ടർ അതോറട്ടി പൈപ്പിടാൻ റോഡ് മുറിച്ച് കുഴിച്ച ചാൽ അപകടം വരുത്തുന്നത് കണ്ട് മടുത്ത നാട്ടുകാർ അപകടസൂചനക്കായി ടാർവീപ്പ വെച്ച് ചുവന്ന തുണി നാട്ടി. വേണ്ട വിധംകുഴി മൂടാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടം പതിവായിരിക്കയാണ്.വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴക്ക് പോകുന്നവരിൽ ഇരുചക്രവാഹനക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.