മങ്കര: മങ്കരയിലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പത്തിരിപ്പാല ചന്ദന പുറം മേഖലയിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മങ്കര പഞ്ചായത്തിൻറ പരിധിയിൽ പെട്ട പത്തിരിപ്പാല, ചന്ദനപുറം, മാങ്കുറുശി മേഖലകളിലെ ഹോട്ടലുകളിലും കൂൾബാറുകളുമാണ് ആരോഗ്യ വകുപ്പ് രാവിലെപരിശോധന നടത്തിയത്.
ചന്ദനപുറത്തെ പ്രമുഖ ഹോട്ടലുകളിൽ നിന്നും ഷവർമയടക്കം പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. കുഴിമന്തി, ആറ് കിലോ വരുന്ന ഷവർമ, പഴകിയ ചിക്കൻ പീസ്, എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഈ പ്രമുഖ ഹോട്ടൽ ഒരാഴ്ച അടച്ചിടാനും ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ഇവ പഴക്കമുള്ളതാണന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.. ഹെൽത് ഇൻസ്പെക്ടർ എസ് സുനിൽ ,ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ നിമേഷ് കുമാർ ,, എസ്.സുധേഷ്, എന്നിവർ നേതൃത്വ നൽകി