പാലക്കാട്കോവിഡ് ആശങ്കകൾക്കിടയിലും സുഗമമായി നടന്ന എസ്എസ്എൽസി പരീക്ഷ വ്യാഴാഴ്ച അവസാനിക്കും. 196 കേന്ദ്രങ്ങളിൽ 38,985 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 19,997 ആൺകുട്ടികളും 18,988 പെൺകുട്ടികളുമുണ്ട്. 323 ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികളും 13 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളും പരീക്ഷ എഴുതുന്നുണ്ട്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 17,689 വിദ്യാർഥികളും ഒറ്റപ്പാലത്ത് 12,428 പേരും മണ്ണാർക്കാട് 8,868 വിദ്യാർഥികളും പരീക്ഷയെഴുതുന്നുണ്ട്. കൂടുതൽ പേർ പരീക്ഷ എഴുതുന്നത് പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ്, 904 പേർ.
: