എസ്എസ്എല്‍സി പരീക്ഷ ഒന്‍പതിന്; പാലക്കാട് 39239 പേര് പരീക്ഷ എഴുതും
മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളായ മണ്ണാര്‍ക്കാട് – 9078, ഒറ്റപ്പാലം – 12298, പാലക്കാട് – 17863 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് കൊടുവായൂര്‍ ഗവ.ഹൈസ്കൂളിലാണ്. 776 കുട്ടികളാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തുക. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് യാക്കര ഗവ ഹൈസ്കൂള്‍ – ഒറ്റപ്പാലം ഗവ. ഡഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ്.