വല്ലപ്പുഴ: മൂന്ന് ദിവസം നീണ്ടു നിന്ന എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവിന്റെ 28-ാമത് എഡിഷൻ സമാപിച്ചു. പതിമൂന്ന് യൂണിറ്റുകളിൽ നിന്നായി നാനൂറോളം മത്സരാർത്ഥികൾ സംബന്ധിച്ചു. വല്ലപ്പുഴ ടൗൺ യൂണിറ്റ് ഒന്നാം സ്ഥാനവും ചെമ്മൻകുഴി യൂണിറ്റ് രണ്ടാം സ്ഥാനവും റഹ്മത്തങ്ങാടി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. അസ്ലം ചെറുകോട് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. റിഷാദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ചെമ്മൻകുഴി പ്രമേയ പ്രഭാഷണം നടത്തി. മുജീബ് നഈമി അജ്മീർ, അൻഷാദ് ഫാളിലി ആലത്തൂർ, സിദ്ദീഖ് സഖാഫി കുറുവട്ടൂർ, അജ്മൽ ഹാദി, അഷ്റഫ് പട്ടാമ്പി എന്നിവർ സംസാരിച്ചു. മഷ്ഹൂദ് കുറുവട്ടൂർ സ്വാഗതവും അലി പന്നിയംകുന്ന് നന്ദിയും പറഞ്ഞു.
ഫോട്ടോ എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു