ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് കുടുങ്ങിയത്.
വൈകീട്ട് ആറ് മണിയോടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ പെട്ടെന്ന് നിന്നത്. സാങ്കേതിക തകറാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ഏകദേശം 45 മിനുറ്റിലേറെ ഇവിടെ കുടുങ്ങിയതായാണ് വിവരം. തകാരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരുകയാണെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. രാത്രി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിച്ച് തകരാര്‍ പരിഹരിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വഴിയില്‍ ട്രെയിന്‍ കുടുങ്ങിയതോടെ വാതില്‍ തുറക്കാനാവാതെ യാത്രക്കാര്‍ കുടുങ്ങി. എയര്‍കണ്ടീഷനും പണിമുടക്കിയിരിക്കുകയാണ്. ഷൊര്‍ണൂര്‍ സ്റ്റേഷന് വിട്ടയുടനെയായിരുന്നു ട്രെയിന്‍ വേഗത കുറഞ്ഞ് നിശ്ചലമായത്. രാത്രി 10.30ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിന്‍ എട്ട് മണി അടുക്കുമ്ബോഴും ഇവിടെനിന്ന് പുറപ്പെട്ടിട്ടില്ല