പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്
പാലക്കാട്: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 32മത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രേംനസീര്‍ സുഹൃദ് സമിതി ഏര്‍പ്പെടുത്തിയ യുവ കലാപ്രതിഭാ പുരസ്‌ക്കാരം ശ്രീജിത്ത് മാരിയലിന്. നൃത്ത വേദിയിലും ചലചിത്ര രംഗത്തും തന്റെതായ കഴിവുകള്‍ തെളിയിച്ച കലാകാരന്‍ ആണ് ശ്രീജിത്ത് മാരിയല്‍.
ഭരതനാട്യം,കുച്ചുപ്പുടി, ഫോക്ക് ഡാന്‍സ്, കേരള നടനം,സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങി നൃത്ത കലകളിലൂടെ നൃത്ത വേദിയില്‍ നിറ സാന്നിധ്യം ആണ് പാലക്കാട് സ്വദേശി യായ ശ്രീജിത്ത്നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കഥകളിയുടെ ഭാവ പരിണാമത്തിനെ ഉള്‍ക്കൊള്ളിച്ച് ആദ്യമായി സംവിധാനം ചെയ്ത് ഒരുക്കിയ തഥാ ഗത എന്ന ഹ്രസ്വ ചിത്രം ഇതിനകം ഏറെ പ്രശംസ നേടി.2021 ജനുവരി 15 നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആണ് പുരസ്‌ക്കാരം നല്‍കുക.