ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ലോംഗ്ജംപില് മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി. പാലക്കാട് സ്വദേശിയായ . ശ്രീശങ്കര്‍ ഏപ്രില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 8.36 മീറ്റര്‍ ചാടി രണ്ടാം സ്ഥാനം നേടിയിരുന്നു.
ഹീറ്റ്സില്‍ എട്ട് മീറ്റര്‍ ചാടിക്കടന്നാണ് ഫൈനലിലെത്തിയ പന്ത്രണ്ട് പേരില്‍ ഒരാളായി ഇരുപത്തിമൂന്നുകാരന് മുരളി ശ്രീശങ്കര്‍ മാറിയത്.
ജെസ്വിന് ആല്ഡ്രിന് (7.79 മീ), മുഹമ്മദ് അനീസ് യഹിയ ( 7.73 മീ)യുമായിരുന്നു മത്സരത്തില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ഇരുവരും ഫൈനല്‍ കാണാതെ പുറത്തായി.