എസ് സുജിത്ദാസ് ജില്ലാ പൊലീസ് മേധാവി
പാലക്കാട്
ജില്ലാ പൊലീസ് മേധാവിയായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണറായിരുന്ന എസ് സുജിത്ദാസിനെ നിയമിച്ചു.
നേരത്തേയുണ്ടായിരുന്ന ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എൻഐഎയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിൽ ജില്ലയുടെ താൽക്കാലിക ചുമതല സുജിത്ദാസിന് നൽകിയിരുന്നു. ഇപ്പോൾ നിയമിച്ച് ഉത്തരവായി. 2015 ബാച്ച് ഐപിഎസ്കാരനായ സുജിത്ദാസ് കോട്ടയം മുട്ടമ്പലം സ്വദേശിയാണ്.
മലപ്പുറം എംഎസ്പിയിലും അഗളിയിലും എഎസ്പി ആയിരുന്നു.