സൈനീകരേയും പൂർവ്വ സൈനീകരേയും സർക്കാർ അവഗണിക്കുന്നെന്ന്.
പാലക്കാട്:സൈനികരെയും പൂർവ്വ സൈനികരെയും സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് പൂർവ്വ സൈനികസേവ പരിഷത്ത് ജില്ല പ്രസിഡണ്ട് എൻ.അജയകുമാർ . സൈനികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികൾ പിടക്കപെടുകയൊ ശിക്ഷിക്കപെടുകയൊ ചെയ്യാത്തത് ദൗർഭാഗ്യകരമാണ് പൂർവ്വ സൈനിക സേവ പരിഷത്ത് ജില്ല സമ്മേളനം സെപ്തമ്പർ 1 8 ന് ശ്രീകൃഷ്ണപുരത്ത് നടക്കുമെന്നും എൻ. അജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂർവ്വ സൈനികരോട് കേന്ദ്ര സർക്കാർ അനുഭാവ പൂർണ്ണമായ നിലപാടാണ് സ്വീകരിക്കുന്നത്. മറിച്ചുള്ള അനുഭവ മാണ് കേരള സർക്കാരിൽ നിന്നും ഉണ്ടാവുന്നത്. കഴിഞ്ഞ കാലങ്ങളിൽ സൈനികരുമായും പൂർവ്വ സൈനികരുമായും വിവിധ വിഷയങൾ ചർച്ച ചെയ്തിരുന്നു. ഇന്ന് എല്ലാ മേഖലകളിലും അവഗണിക്കപ്പെടുകയാണ് , പി എസ് സി, ക്ഷേമ ബോർഡുകൾ എന്നിവടങ്ങളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല. ഇന്ന് നിരത്തിലിറങ്ങാൻ കഴിയാത്ത സ്ഥിതി വിശേഷ മാണ് ഈ ദുർസ്ഥിതിക്ക് ഇടവരുത്തിയത് ഇവിടുത്തെ ഭരണാധികാരികളാണ്. പൂർവ്വ സൈനികരുടെ ക്ഷേമത്തിനായി ഏതു വിധത്തിൽ പ്രതിഷേധിക്കണമെന്ന് ശ്രീകൃഷ്ണപുരത്ത് നടക്കുന്ന സമ്മേളനം ചർച്ച ചെയ്യുമെന്നും .എൻ. അജയകുമാർ പറഞ്ഞു