ദേവസം വക സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവും തോപ്പുകളും ഉണ്ടാക്കണം: മന്ത്രി ‘കെ.കൃഷ്ണൻകുട്ടി .
പാലക്കാട്: കേരളത്തിലെ ജനങ്ങൾ കൂടുതലും പണം ചിലവാക്കി ബുദ്ധിമുട്ടുന്നത് ഊർജ്ജത്തിനു വേണ്ടി പണം ചിലവാക്കിയാണു്. വൈദ്യൂതി ;പാചകവാതകം;പെട്രോൾ തുടങ്ങിയവക്ക് വേണ്ടി നല്ലൊരു തുക തന്നെ ഒരോകുടുംബങ്ങളും ചിലവാക്കുന്നുണ്ടെന്ന് വൈദ്യൂതി മന്ത്രി ‘കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
വടക്കന്തറ ശ്രീ തി രു പുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ സോളാർ വൈദ്യൂതി പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേവസത്തിൻ്റെ സ്ഥലങ്ങളിൽ സോളാർ പ്ലാൻ്റുകളും മാവിൻ തോപ്പുകളും നിർമ്മിക്കണമെന്നും വൈദ്യൂതി യി ന ത്തിലും മാങ്ങയുടെ വിൽപനയിലും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നും മന്ത്രി പറഞ്ഞു.
മലബാർ ദേവസം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി അദ്ധ്യക്ഷനായി.ക്ഷേത്രം ട്രസ്റ്റി കെ.ഗോകുൽദാസ് ആമുഖ പ്രഭാഷണം നടത്തി.പി.അച്ചു താനന്തൻ; കെ.കെ.രാജീവ്; അഡ്വ.വി.മുരുകദാസ്. ഓട്ടൂർ ഉണ്ണികൃഷ്ണൻ;പി.ശിവകുമാർ;പി.വി.ശ്രീരാം: കെ.സതീഷ്, എ.ഷെഫീക്, വി.കെ.ആർ.പ്രസാദ്;സുഭാഷ്: കൃഷ്ണപ്രസാദ്, പ്രജുൻ നവമ്പത്ത്, പി.രവീന്ദ്രൻ; കെ.ജിതേഷ് എന്നിവർ പ്രസംഗിച്ചു.