സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ
ഷോളയാർ:
ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അട്ടപ്പാടിയിലെ ലൊക്കേഷൻ മാനേജരും സുഹൃത്തുമായ ബോണിയോട് തടി കയറ്റുന്ന ലോറി ഷൂട്ടിന് കിട്ടുമോന്നു ചോദിച്ചു. മഴയും മണ്ണിടിച്ചിലും ഉള്ള സമയമായതിനാൽ അട്ടപ്പാടി ചുരത്തിലൂടെ ലോറി പോകാൻ സാധ്യതകുറവാണ് എന്ന് മറുപടി. ആട്ടപ്പാടിയിലൂടെ വന്നുപോകുന്ന എല്ലാ ലോറിക്കാരോടും ഈ ആവശ്യം ബോണി പറയുന്നു. ഷൂട്ട് തീരുന്നതിനു രണ്ടു ദിവസം ഉള്ളപ്പോൾ ഷോളയാറിൽ നിന്നും ഒരു കാൾ വരുന്നു. തടി കയറ്റുന്നുണ്ട് , ഷൂട്ട് ചെയ്യുന്നതിൽ കുഴപ്പമില്ല.. ചെയ്തുകൊണ്ടിരുന്ന ഷൂട്ട് നിർത്തിവച്ച് ഞങ്ങൾ ഷോളയാറിലേക്കു പോവുകയും ഷൂട്ട് ചെയ്യുകയും ചെയ്തു എന്ന് സംവിധായകൻ മനോജ് പാലോടൻ തന്റെ എഫ്ബിയിൽ കുറിച്ചു..
അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ വന്യമായ കാടിന്റെ സൗന്ദര്യവും ത്രില്ലും ചേർന്ന സിഗ്നേച്ചർ ഈ വരുന്ന നവമ്പർ 18 ന് തീയേറ്ററുകളിൽ എത്തും