നെന്മാറ. അന്താരാഷ്ട്ര കൃഷ്ണാവബോധസമിതി നെമ്മാറ സത്സംഗത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ 18-08-2022ന് ആഘോഷിക്കുന്നു. നെമ്മാറ പബ്ലിക് വെൽഫയർ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങുകൾ ആലത്തൂർ MP രമ്യഹരിദാസ് ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. സ്വാമി ബ്രിഹത് ചൈതന്യദാസ് നേതൃത്വം നൽകും.വിവിധ കലാപരിപാടികൾ, അഭിഷേകം, ആരതി, പ്രസാദ സദ്യ, ഉറിയടി, നന്ദോത്സവം തുടങ്ങിയ പരിപാടികളും നടക്കും.