വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ
പാലക്കാട്: പിരിയാരി പഞ്ചായത്ത് നാലാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന ജലീൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നേറുകയാണ്.കഴിഞ്ഞ തവണ വെൽഫെയർ പാർട്ടി പിന്തുണയോടെ മത്സരിച്ച് വാർഡിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി റിയാസ് ഖാലിദിൻ്റെ പിൻഗാമിയായി മത്സരിക്കുന്ന ഷറീന ജലീൽ 2015-20 കാലയളവിൽ വാർഡിൽ നടപ്പിലാക്കിയ 3 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ മുന്നിൽ വെച്ചാണ് വോട്ട് ചോദിക്കുന്നത്.നേരത്തെ തന്നെ സ്ഥാനാർത്ഥി നിർണയം കഴിഞ്ഞിരുന്നതിനാൽ ഷറീന ജലീൽ പ്രചരണത്തിൽ തുടക്കം മുതൽ മുന്നേറ്റം നടത്തിയിരുന്നു. കടുത്ത മത്സരം നടക്കുന്ന വാർഡിൽ കഴിഞ്ഞ 5 വർഷത്തെ ജനപക്ഷ വികസന പ്രവർത്തനങ്ങളുടെ ഫലമായി വിജയം കൈവരിക്കുമെന്നാണ് ഷറീന പറയുന്നത്. പ്രചരണത്തിലുടനീളം മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്.
വോട്ടർമാരെ നേരിൽക്കണ്ടുള്ള മൂന്ന് ഘട്ട പര്യടനത്തിനു ശേഷം ഞായറാഴ്ച മാസ് സ്ക്വാഡ് നടന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായ കുടയും ചൂടി ആളുകൾ പ്രചരണത്തിനിറങ്ങിയത് സ്ക്വാഡിനെ വർണാഭമാക്കി.
ഫോട്ടോ: പിരായിരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന ജലീൽ മുൻ വാർഡ് മെമ്പർ റിയാസ് ഖാലിദിനൊപ്പം മാസ് സ്ക്വാഡിൽ മുൻ നിരയിൽ.ഞായറാഴ്ച നടന്ന മാസ് സ്ക്വാഡിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടയും ചൂടിയാണ് ആളുകൾ സ്ക്വാഡിൽ അണിനിരന്നത്.