മഹിള മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
ശരണ്യയുടെ ആത്മഹത്യ കുറിപ്പില്‍ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രജീവിന്റെ ഫോണ്‍ നമ്ബറും കത്തിലുണ്ട്. ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കൂടിയായ പ്രജീവ് ഒളിവിലാണ്
. കാളിപ്പാറ സ്വദേശി പ്രജീവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. പ്രജീവിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
.ആത്മഹത്യ കുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്
‘എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്,’ –