കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം -മന്ത്രി കെ.കെ. ശൈലജ
കഞ്ചിക്കോട്: കുട്ടികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക സമൂഹത്തിൻെറ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.കെ. ശൈലജ. ബാലാവകാശ കമീഷൻ കഞ്ചിക്കോട്ട് നടത്തിയ ബാലസൗഹൃദ പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും 2021ലെ ബാലസൗഹൃദ വര്‍ഷം പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അവർ. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കിന്നും കുറവില്ല. എല്ലാ പഞ്ചായത്തുകളിലും ബാലസൗഹൃദ കേരളം പദ്ധതി നടപ്പാക്കാനുള്ള കർമപദ്ധതികളും ശാക്തീകരണവും നടത്തും. വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന മേഖലകള്‍ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ പ്രാധാന്യം ബോധ്യപ്പെടുത്താനും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കമീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഗോപിനാഥ് മുതുകാട് ബോധത്കരണ ഭാഗമായി വിവിധ പരിപാടികള്‍ പ്രദര്‍ശിപ്പിച്ചു. കമീഷന് അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ബി. ബബിത, പി.പി. ശ്യാമളാദേവി, സി. വിജയകുമാര്‍, റെനി ആൻറണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍