സുരേഷ് ബാബുവിന്റേത് വ്യക്തിഹത്യയെന്ന് വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പ്രതികരിച്ച് കോൺഗ്രസ്സ്
പാലക്കാട് ജില്ലാ സെക്രട്ടറി തെളിവില്ലാതെ ഷാഫിക്കെതിരെ നടത്തുന്ന അപവാദപ്രചാരണം ഗൗരവമായി കാണാൻ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം
ഷാഫി പറമ്ബില്‍ വിഷയത്തില്‍ കേസ് നല്‍കണമെന്ന അഭിപ്രായവും ശക്തിപ്പെട്ടു കഴിഞ്ഞു. അതിന് പിന്നാലെ പാലക്കാട്ടും വേണമെങ്കില്‍ സംസ്ഥാനത്താകെയും സി.പി.എമ്മിന്റെ അപവാദം പരത്തലിനെതിരെ പ്രചാരണപരിപാടികള്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
കൃത്യമായ തെളിവുകളില്ലാതെ ജനപ്രതിനിധിയായ ഒരാള്‍ക്കെതിരെ രാഷ്ട്രീയ വിരോധം ആരോപണമുന്നയിക്കുക എന്നതിന്റെ മറവിലാണ് സി.പി.എം അപവാദപ്രചാരണം ആരംഭിച്ചിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.









