പഞ്ചായത്ത് ജീവനക്കാരുടെ പണിമുടക്ക് അവകാശത്തിനൊപ്പം ആത്മാഭിമാനം സംരക്ഷിക്കാനും..
കെ. പി. ഇ. ഒ.. സംസ്ഥാനത്ത് പഞ്ചായത്ത് ജീവനക്കാർ ഇന്ന് പണിമുടക്കുന്നത് മുഴുവൻ ജീവനക്കാർക്കും അർഹമായ ശമ്പളപരിഷ്കരണം ലഭിക്കുന്നതിനൊപ്പം പഞ്ചായത്ത് ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന്കൂടി വേണ്ടിയാണെന്ന് കെ. പി. ഇ. ഒ. സംസ്ഥാന പ്രഡിഡന്റ് ബി. ശ്രീകുമാർ പ്രസ്താവിച്ചു..പ്രളയകാലത്തെന്നപോലെ ഈ കൊറോണക്കാലത്തും പഞ്ചായത്ത് ജീവനക്കാർ അധികസമയവും ഒഴിവുദിനങ്ങളിലും ജോലി ചെയ്യുമ്പോൾ ഇതെല്ലാം റവന്യു വകുപ്പാണ് ചെയ്യുന്നതെന്ന ശമ്പള കമ്മീഷന്റെ റിപ്പോർട്ട് പഞ്ചായത്ത് ജീവനക്കാരെ അവഹേളിക്കുംവിധം ക്രൂരമാണെന്നും ഈ റിപ്പോർട്ട് തിരുത്തും വരെ ഇതിനായി പോരാടുമെന്നും സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാറും ജനറൽ സെക്രട്ടറി നൈറ്റോ ബേബിയും പറഞ്ഞു… പണിമുടക്ക് ദിവസം പണിയെടുത്തും പഞ്ചായത്ത് ജീവനക്കാർ സമരം ചെയ്യുന്നു..ഗ്രാമസഭ, വർക്കിംഗ് ഗ്രൂപ്പ്, സാമൂഹ്യ പെൻഷൻ തുടങ്ങിയ അടിയന്തിരപ്രാധാന്യമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ജനസേവനം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പണിമുടക്കിനോട് അനുഭാവം പുലർത്തുന്നവർക്കും പണിക്ക് പോകേണ്ടി വന്നു വെന്നും, എന്നാൽ ഇവർ ഹാജർ ഒപ്പ് വയ്ക്കാതെയാണ് ഐതിഹാസിക സമരം ചെയ്യുന്നതെന്നും സംസ്ഥാന സെക്രട്ടറി പി. വി. സഹദേവൻ പറഞ്ഞു. ശമ്പള കമ്മീഷനെന്നല്ല ഒരു കമ്മീഷനും സർക്കാരിനും പ്രതിബദ്ധതയോടെ ജോലി ചെയ്യുന്ന പഞ്ചായത്ത് ജീവനക്കാരുടെ ആത്മാഭിമാനം തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു