എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി
ചെർപ്പുളശ്ശേരി: ഭൂ നികുതി, കെട്ടിട നികുതി ,വൈദ്യുതി ചാർജ്, മോട്ടോർ വാഹന നികുതി , കുപ്പിവെള്ളം വില വർദ്ധന തുടങ്ങിയവയുടെ ജനജീവിതം ദുഷ്കരമാക്കുന്ന ഇടതു സർക്കാരിൻ്റെ ഈ കൊള്ള ഇനിയും ജനങ്ങൾ സഹിക്കണമോ എന്ന സന്ദേശമുയർത്തി എസ് ഡി പി ഐ സംസ്ഥാന മൊട്ടുക്കും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചെർപ്പുളശ്ശേരി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി സെൻ്ററിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി ഉത്ഘാടനം ചെയ്തു .മണ്ഡലം ട്രഷറർ റഹീം വീട്ടിക്കാട് സ്വാഗതവും ചെർപ്പുളശ്ശേരി മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി മുഹമ്മദലി എലിയപ്പെറ്റ അധ്യക്ഷതയും , മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് ആലിക്കുട്ടി നന്ദിയും പറഞ്ഞു