മപ്പാട്ടുകരയിൽ ശോചനീയാവസ്ഥ മൂലം തകർന്ന നിർദ്ധന കുടുംബത്തിന്റെ വീട് SDPI നേതാക്കൾ സന്ദർശിച്ചു
കുലുക്കല്ലൂർ :പട്ടാമ്പി മണ്ഡലത്തിലെ കുലുക്കല്ലൂർ പഞ്ചായത്ത് വാർഡ് O7 ഇൽ വെസ്റ്റ് മപ്പാട്ടുകര കൈപ്പൽ തൊടി വീട്ടിൽ കുഞ്ഞുമ്മു, പാത്തുമ്മ എന്നിവരുടെ തകർന്ന് വീണ വീട് SDPI കുലുക്കല്ലൂർ പഞ്ചായത്ത് നേതാക്കളും വെസ്റ്റ് മപ്പാട്ടുകര ബ്രാഞ്ചിലെ പ്രവർത്തകരും സന്ദർശിച്ചു,നിർദ്ധന കുടുംബത്തിലെ നിരവധി അസുഖങ്ങൾക്ക് ചികിത്സതേടുന്ന തൊഴിലുറപ്പുജോലിയും നാട്ടുകാരുടെ സഹായങ്ങളും ഒക്കെ ആയി ജീവിച്ചു പോകുന്ന രണ്ടു സഹോദരിമാരുടെ
95 വർഷക്കാലത്തെ പഴക്കം ചെന്ന മൺ ചുമരിനാലുള്ള വീടിന്റെ മേൽക്കൂരയാണ് ശോചനീയാവസ്ഥ മൂലം തകർന്ന് വീണിട്ടുള്ളത്,ആഴ്ച്ചകൾക്ക് മുൻപ് പെയ്ത ശക്തമായ മഴയിൽ വീടിന്റെ അടുക്കളഭാഗത്തിന്റെ മേൽക്കൂര തകർന്ന് വീണിരുന്നു, സമീപത്തെ ചാരിറ്റി പ്രവർത്തകർ എത്തി ടർപൊളിൻ വലിച്ചു കെട്ടിയാണ്അന്ന് താൽകാലികപരിഹാരം കണ്ടത്, ഇന്ന് രാവിലെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന് വീഴുക കൂടി ചെയ്തതോടെ കുടുംബത്തിന് അതിനുള്ളിൽ താമസിക്കാൻ സാധിക്കാത്ത അവസ്ഥ കൂടി സംജാതമായി, ഈ അവസ്ഥയിൽ SDPI പ്രവർത്തകരുടെ ഇടപെടൽ മൂലം കുടുംബത്തിനെ താത്കാലികമായി വാടക വീട് എടുത്തു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു ഒരു മാസത്തെ വാടകയും SDPI പ്രവർത്തകർ കൈമാറി,,

15 വർഷക്കാലം വാർഡിനെ പ്രതിനിധീകരിച്ചിരുന്നവരോടും പഞ്ചായത്ത് ഭരണകർത്താക്കളോടും വാസയോഗ്യമായ ഒരു വീടിനു വേണ്ടി നിരന്തരഅഭ്യർത്ഥന നടത്തിയിട്ടും ആരും പരിഗണിച്ചിട്ടില്ലെന്നു സഹോദരിമാരിൽ ഒരാൾ SDPI നേതാക്കളോട് പറഞ്ഞു, ഇത്രയും ദയനീയമായ അവസ്ഥയിൽ വീടുള്ള നിർധനരായ ഈ സഹോദരിമാർക്ക് ഇത്രയും കാലം നിരവധി പദ്ധതികൾ ഉണ്ടായിട്ടും വാസ യോഗ്യമായ വീട് ലഭ്യമാക്കാൻ ഇടപെടൽ നടത്താതിരുന്ന വാർഡ് പ്രതിനിധികളും ഭരണസമിതികളും തികഞ്ഞ അനാസ്ഥയാണ് കാണിച്ചിട്ടുള്ളതെന്നും വാർഡ് 07 ഇൽ ഉൾപ്പെടെ വാസയോഗ്യമായ വീട് ഉള്ളവർക്ക് പോലും വീട് അനുവദിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും അത്തരം സാഹചര്യത്തിലാണ് ഇത്തരം അവഗണന വാർഡ് O7 ലെ പല കുടുംബങ്ങളോടും അധികൃതർ സ്വീകരിക്കുന്നതെന്നും ഈ അവസ്ഥക്ക് മാറ്റം വരുത്തി അർഹരായ ഇത്തരം കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടുകൾ ലഭ്യമാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും വാർഡ് മെമ്പർ, പഞ്ചായത്ത് ഭരണസമിതി, ബ്ലോക്ക് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ തുടങ്ങി ഭരണസംവിധാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മുഴുവൻ ആളുകളോടും SDPI കുലുക്കല്ലൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു,
സൈതാലി T, അലിമോൻ, ഷംസുദീൻ തങ്ങൾ, ബഷീർ VK സിബിലുദീൻ PT, നിസാം T, ഷംസുദീൻ MK എന്നിവരാണ് സ്ഥലം സന്ദർശിച്ചത്










