സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; പാര്‍ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്
പാലക്കാട്: എലപുള്ളി സ്വദേശി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിറകില്‍ എസ്ഡിപിഐ ആണെന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണം അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ പലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം പ്രസ്താവനയില്‍ അറിയിച്ചു.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. എലപ്പുള്ളി പ്രദേശത്ത് വര്‍ഷങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കൊല്ലപ്പെട്ട വ്യക്തി പ്രശ്നങ്ങളുണ്ട് ബിജെപിയുടെ ആരോപണം തള്ളിക്കളഞ്ഞ് പോലിസ് സത്യസന്ധമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും ഷഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.