പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി : എസ്.ഡി.പി.ഐ
പാലക്കാട് : പാലക്കാട് നഗരസഭയിലെ തകർന്നടിഞ്ഞ റോഡുകൾ എത്രയും പെട്ടന്ന് നിർമിക്കണം എന്നും നഗരസഭയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും
ജി.ബി റോഡിൽ എസ്കലേറ്റർ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപുറം ഉദ്ഘാടനം ചെയ്തു. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അബ്ബാസ്.ആർ നന്ദിയും പറഞ്ഞു. മാർച്ചിന് സിക്കന്തർ.H, ഹബീബ് , അൻസാർ , ഇബ്രാഹിം , അയൂബ് , സിക്കന്തർ.M ,രാശിക് തുടങ്ങിയവർ നേതൃത്വം നൽകി.