എസ്ഡിപിഐ പാലക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും:-
പാലക്കാട് മുനിസിപ്പാലിറ്റിയിലെ തകർന്നടിഞ്ഞ റോഡുകൾ എത്രയും പെട്ടന്ന് നിർമിക്കണം എന്നും നഗരസഭയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും
ജി.ബി റോഡിൽ എസ്കലേറ്റർ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭാ ഓഫീസിലേക്ക് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത യിൽ നടക്കുന്ന മാർച്ചിൽ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീർ ബാബു ഉദ്ഘാടനം ചെയ്തു സംസാരിക്കും..