ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
പാലക്കാട്. നാളെ നടക്കുന്ന കാർഷിക ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം പ്രകടനം നടത്തി
പത്തു മാസമായി രാജ്യത്തെ കർഷകരുടെ പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ച് പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് ജബ്ബാർ കുന്നുംപുറം പറഞ്ഞു
പുതിയപാലം ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം ഒലവക്കോട് സെന്ററിൽ സമാപിച്ചു മുനിസിപ്പൽ സെക്രട്ടറി ആർ അബ്ബാസ് അധ്യക്ഷത വഹിച്ചു ബ്രാഞ്ച് പ്രസിഡണ്ടുമാരായ സിക്കന്ദർ കുന്നുംപുറം. എച്ച് ഫിറോസ്. സിക്കന്ദർ ഭാഷ ചുണ്ണാമ്പുതറ എന്നിവർ നേതൃത്വം നൽകി










